
മേലുകാവ്: കാച്ചിൽ വിളവെടുപ്പിലെ കാഴ്ച കൗതുകമാകുന്നു. കൈപ്പത്തി പോലത്തെ കാച്ചിലാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. കൃത്യമായി നഖ അടയാളത്തോട് കൂടിയ 5 വിരൽ രൂപം ഉള്ളതാണ് കൈപ്പത്തി രൂപമുള്ള കാച്ചിൽ. മേലുകാവ് കാഞ്ഞിരംകവല തടത്തി പ്ലാക്കൽ റ്റി.ജെ. ബെഞ്ചമിന്റെ പറമ്പിലാണ് കാച്ചിൽ ഉണ്ടായത്. കൗതുക കാഴ്ച തിരിച്ചറിഞ്ഞതോടെ നാട്ടുകാർക്ക് കാണാൻ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ് കാച്ചിൽ. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയായ റ്റി.ജെ. ബെഞ്ചമിൻ പഞ്ചായത്ത് മെമ്പറുമാണ്. പാർട്ടി ചിഹ്നം കാച്ചിൽ രൂപത്തിൽ വിളവെടുത്ത ആവേശത്തിലാണ് റ്റി.ജെ. ബെഞ്ചമിൻ.