
ഈരാറ്റുപേട്ട: കൊലപാതകശ്രമ കേസിൽ മദ്ധ്യവയസ്‌കൻ അറസ്റ്റിൽ. പൂഞ്ഞാർ കുന്നത്തുപറമ്പിൽ ചന്ദ്രൻ (ചാരായം ചന്ദ്രൻ-57) നെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.. പൂഞ്ഞാർ സ്വദേശിയായ 65കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പൂഞ്ഞാർ ടൗൺ ഭാഗത്ത് കാലിത്തീറ്റ കച്ചവടം നടത്തിവന്നിരുന്ന ഇയാളുടെ കടയിൽ ചന്ദ്രൻ അതിക്രമിച്ചു കയറി ഇയാളെ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസെടുത്ത് ഇയാളെ പിടികൂടി. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ വിഷ്ണു, ഇക്ബാൽ, അജ്മൽ ഖാൻ, സി.പി.ഒമാരായ അനീഷ്, അജേഷ് കുമാർ, ശരത് കൃഷ്ണദേവ്, സന്ദീപ് രവീന്ദ്രൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ഈരാറ്റുപേട്ട സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.