
ഈരാറ്റുപേട്ട: പശുവിനെ മോഷ്ടിച്ച് കശാപ്പ് ചെയ്ത സംഭവംത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഈരാറ്റുപേട്ട നടക്കൽ കോക്കാട്ട് ഷാഹിദ് (30), ഈരാറ്റുപേട്ട അരുവിത്തുറ തെക്കേക്കര കൊച്ചുവീട്ടിൽ സഹൽ (23) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട അരുവിത്തുറ കോളേജ് ഭാഗത്ത് നിന്നും ഒരു ലക്ഷം രൂപ വില വരുന്ന ഒ.എ ഇനത്തിൽപ്പെട്ട പശുവിനെ മോഷ്ടിക്കുകയായിരുന്നു. ഇക്കഴിഞ്ഞ മൂന്നിന് പുലർച്ചെയാണ് സംഭവം. കോളേജിന്റെ സമീപത്തെ പറമ്പിൽ കെട്ടിയിട്ടിരുന്ന പശുവിനെ ഇരുവരും ചേർന്ന് അഴിച്ച് ലോറിയിൽ കയറ്റി കടന്നുകളയുകയായിരുന്നു. തുടർന്ന് പശുവിനെ ഷാഹിന്റെ അറവുശാലയിൽ എത്തിച്ച് കശാപ്പ് ചെയ്ത് വിൽപ്പന നടത്തുകയും ചെയ്തു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസെടുത്ത് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാക്കളെ തിരിച്ചറിഞ്ഞ് ഇവരെ പിടികൂടി. എസ്.ഐ വി.വി വിഷ്ണു, ഷാബു മോൻ ജോസഫ്, എ.എസ്.ഐ ജിനു, സി.പി.ഒ ജോബി ജോസഫ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.