
കോട്ടയം:സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെയും സംസ്ഥാന പൊലീസ് വകുപ്പിന്റെയും നേതൃത്വത്തിൽ ജില്ലയിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി നടപ്പിലാക്കിയിട്ടുള്ള സ്‌കൂളുകളിലെ കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ അദ്ധ്യാപകർക്കായി ബാലാവകാശ സംരക്ഷണ നിയമങ്ങളെക്കുറിച്ച് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം അഡ്വ. ടി.സി ജലജ മോൾ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ എസ്.പി വി.സുഗതൻ, എസ്.പി.സി ജില്ല അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡി.ജയകുമാർ, ജനമൈത്രി ജില്ല അസിസ്റ്റന്റ് നോഡൽ ഓഫീസർ മാത്യുപോൾ, ജില്ലാ പൊലീസ് ലീഗൽ സെൽ എസ്.ഐ എം.എസ് ഗോപകുമാർ, ജിനോ തോമസ് എന്നിവരും പങ്കെടുത്തു.