
തിരുവഞ്ചൂർ:എടച്ചേരിലായ നീലാണ്ണൂർ പരേതനായ ഇ.പി. ജോസഫിന്റെ മകൻ ഫിലിപ്പ് ജോസഫ് (കുഞ്ഞ്- 70) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ തിരുവഞ്ചൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ. ഭാര്യ: ഡോ. നിർമല ഫിലിപ്പ് ഇല്ലിക്കൽ പാത്തേരിച്ചിറയിൽ കുടുംബാംഗം. മക്കൾ: രാഹുൽ ഫിലിപ്പ് (മെഡിക്കൽ റെപ്), രഹന സാറാ ഫിലിപ്പ് (അയർലൻഡ്). മരുമക്കൾ: ചിപ്പിമോൾ ജേക്കബ് തെക്കേകുമ്പളപ്പള്ളിയിൽ അരീപറമ്പ്, (ഭാരത് ആശുപത്രി കോട്ടയം), ബോണി ചെറിയാൻ കരിമ്പന്നൂർ മണർകാട് (പോർച്ചുഗൽ). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.