തലയോലപ്പറമ്പ് : അഖിലേന്ത്യാ കിസാൻസഭ തലയോലപ്പറമ്പ് മണ്ഡലം സമ്മേളനം 13ന് വടയാറിൽ നടക്കും. പ്രതിനിധി സമ്മേളനം രാവിലെ 10ന് കിസാൻസഭ ജില്ലാ പ്രസിഡന്റ് വി.ടി തോമസ് ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് എ.എം.അനി അധ്യക്ഷത വഹിക്കും. മണ്ഡലം സെക്രട്ടറി കെ.എം.മുരളീധരൻ പ്രവർത്തന റിപ്പോർട്ടും, ജില്ലാ സെക്രടറി ഇ.എൻ.ദാസപ്പൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ജോൺ വി ജോസഫ്, മണ്ഡലം സെക്രട്ടറി സാബു.പി മണലൊടി എന്നിവർ പ്രസഗിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന കർഷകമഹാസംഗമം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. സി.കെ.ആശ എം.എൽ.എ മികച്ച കർഷകരെ ആദരിക്കും.