വൈക്കം: സെന്റ്.ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർസെക്കൻഡറിറി സ്‌കൂളിന്റെ 74ാമത് വാർഷികവും അദ്ധ്യാപകരക്ഷകർത്തൃദിനാചരണവും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി. തോമസ് ചാഴിക്കാടൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. ഡോ.ബർക്കുമാൻസ് കൊടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സി.കെ.ആശ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർ ആർ.സന്തോഷ്, പി.ടി.എ പ്രസിഡന്റ് കെ.എം.ബിനു, പ്രിൻസിപ്പാൾ സിൽവി തോമസ്, ഹെഡ്മിസ്ട്രസ് ജിസി ജോസഫ്, സ്റ്റാഫ് പ്രതിനിധി മിനി അഗസ്റ്റിൻ, വിദ്യാർത്ഥി പ്രതിനിധി മരിയ ഷിജു, സ്‌കൂൾ ലീഡർ മരിയ മിഷേൽ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും ഗാനമേളയും നടത്തി