അയ്മനം: പരസ്പരം വായനക്കൂട്ടത്തിന്റെ 20-ാമത് വാർഷിക സമ്മേളനം 13ന് രാവിലെ 10ന് എം.ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് പ്രൊഫസർ ഡോ.അജു കെ.നാരായണൻ ഉദ്ഘാടനം ചെയ്യും. പരസ്പരം വായനക്കൂട്ടം നടത്തിയ കവിത - കഥ മത്സരജേതാക്കൾക്കുള്ള സമ്മാനവും യോഗത്തിൽ വിതരണം ചെയ്യും. സമ്മേളനത്തിൽ എസ്.സരോജം അദ്ധ്യക്ഷയാകും. പരസ്പരം വായനക്കൂട്ടത്തിലെ പ്രതിഭകൾക്കായുള്ള പുരസ്കാരം കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ സമ്മാനിക്കും.
പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ആർ.പ്രസന്നൻ, കവി സന്ദീപ് സലിം ,കൺസ്യൂമർ ഫെഡ് ഡയറക്ടർ ആർ.പ്രമോദ് ചന്ദ്രൻ, കവികുറുങ്ങാട്ട് വിജയൻ, നോവലിസ്റ്റ് അനിൽ കോനാട്ട് എന്നിവർ വിവിധ പുരസ്ക്കാരങ്ങൾ സമ്മാനിക്കും.
1.30ന് ചേരുന്ന സാഹിത്യ സമ്മേളനത്തിൽ പബ്ലിക് ലൈബ്രറി സെക്രട്ടറിയും നോവലിസ്റ്റുമായ ഷാജി വേങ്കടത്ത് ,നിഷാ വിനോദ്, അയ്മനം സുധാകരൻ, എസ്.സരോജം, റെബേക്ക ബേബി ഐപ്പ്, ഉണ്ണികൃഷ്ണൻ അമ്പാടി, കെ.കെ.ഷാജിമോൻ, ബാലകൃഷ്ണൻ ടി.ജി.ആർ,ഏലിയാമ്മ കോര, ഔസേഫ് ചിറ്റക്കാട്, കെ.എൻ.സുലോചനൻ, ആർ.ഉമാരാജ് എന്നിവർ സംസാരിക്കും.