long

ചങ്ങനാശേരി: വിവിധ കാർഷിക പ്രശ്​നങ്ങളെ മുൻനിറുത്തി നാളെയും മറ്രെന്നാളും കേരളാ കോൺഗ്രസ് എക്​സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ നയിക്കുന്ന ലോംഗ് മാർച്ചിൽ ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ നിന്നും 250 പേരെ പങ്കെടുപ്പിക്കുന്നതിന് ചങ്ങനാശേരി നിയോജക മണ്ഡലം എക്​സിക്യൂട്ടീവ് കമ്മറ്റി തീരുമാനി​ച്ചു. യോഗം സംസ്ഥാന വൈസ് ചെയർമാൻ കെ.എഫ്. വർഗീസ് ഉദ്ഘാടനം ചെയ്​തു. പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാ​ത്താനം അ​ദ്ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അഡ്വ. ജയിസൺ ജോസഫ്, വി.ജെ ലാലി, സി.ഡി വത്സപ്പൻ, ജോർജുകുട്ടി മാപ്പിളശ്ശേരി, ആർ. ശശിധരൻനായർ ശരണ്യ, സിബിച്ചൻ ചാമക്കാല, കെ.എ. തോമസ്, അപ്പച്ചൻകുട്ടി കപ്യാരുപറമ്പിൽ, ഡോ.ജോബിൻ എസ്. കൊട്ടാരം എ​ന്നി​വർ പ​ങ്കെ​ടു​ത്തു.