ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭ 34ാം വാർഡ് ദീനദയാൽ വികസനസമിതിയുടെയും വാർഡ് കൗൺസിലർ ഉഷാ സുരേഷിന്റെയും സംയുക്താഭിമുഖ്യത്തിലും കോട്ടയം മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് 13ന് രാവിലെ 10 മുതൽ 1 വരെ സൗജന്യവൈദ്യപരിശോധനാ ക്യാമ്പ് ഏറ്റുമാനൂർ മാരിയമ്മൻ കോവിൽ ഓഡിറ്റോറിയത്തിൽ നടക്കും. ദന്ത പരിശോധന,നേത്ര പരിശോധന, ജീവിത ശൈലിരോഗ പരിശോധന എന്നിവയും നടക്കും. ഫോൺ: 9539075704.