അതിരമ്പുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത സങ്കല്പ യാത്ര അതിരമ്പുഴ പള്ളി മൈതാനത്ത് നടന്നു. അതിരമ്പുഴ ഫൊറോനാ പള്ളി വികാരി ഫാ.ജോസഫ് മുണ്ടക്കട്ടിൽ യോഗം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അദ്ധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് മഹേഷ് രാഘവൻ, എസ്.ബി.ഐ കോട്ടയം മാനേജർ ഇ.എം അലക്‌സ്, കേരള ഗ്രാമീണ ബാങ്ക് റീജിയണൽ മാനേജർ സുരേഷ്‌കുമാർ, നബാർഡ് ജനറൽ മാനേജർ റെജി വർഗീസ്, അതിരമ്പുഴ വാർഡ് മെമ്പർ ജോസ് അമ്പലക്കുളം, ഏറ്റുമാനൂർ മുൻസിപ്പാലിറ്റി കൗൺസലർ സുരേഷ് വടക്കേടം, ബി.ജെ.പി അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സരുൺ കെ.അപ്പുകുട്ടൻ തുടങ്ങിയവർ വിവിധ പദ്ധതികളെപ്പറ്റി വിവരണം നടത്തി. കേന്ദ്ര പദ്ധതികൾ ലഭിച്ച കർഷകരെ വേദിയിൽ ആദരിച്ചു.