mg-uni

ഡിപ്ലോമ ഇൻ പാലിയേറ്റീവ് കെയർ

ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസ് (ഐ.യു.സി.ഡി.എസ്) ഡിപ്ലോമ ഇൻ പാലിയേറ്റീവ് കെയർ കോഴ്‌സിന്റെ അടുത്ത ബാച്ചിൽ പ്രവേശനം ആരംഭിച്ചു. അടിസ്ഥാന യോഗ്യത പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം.

പരീക്ഷാ തീയതി

അഞ്ചാം സെമസ്റ്റർ ഐ.എം.സി.എ (2017, 2018, 2019 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷകൾ 18നും ഡി.ഡി.എം.സി.എ (2016 അഡ്മിഷൻ സപ്ലിമെന്ററി, 2014, 2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷകൾ 24നും ആരംഭിക്കും.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ ബി.എസ്‌സി ഫിസിക്‌സ് (സി.ബി.സി.എസ്.എസ് 2009-2012 അഡ്മിഷനുകൾ സെമസ്റ്റർ ഇംപ്രൂവ്‌മെന്റും മെഴ്‌സി ചാൻസും ഒക്ടോബർ 2023) പരീക്ഷയുടെ കെമിസ്ട്രി കോംപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ 12ന് കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നടക്കും.

മൂന്നാം സെമസ്റ്റർ ബി.എസ്‌സി ബയോടെക്‌നോളജി സി.ബി.സി.എസ് (പുതിയ സ്‌കീം 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2017, 2018, 2019, 2020, 2021 അഡ്മിഷനുകൾ റീഅപ്പിയറൻസ് ഒക്ടോബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 11 മുതൽ അതത് കോളേജുകളിൽ നടക്കും.

മൂന്നാം സെമസ്റ്റർ എം.എൽ.ഐ.ബി.ഐ.എസ്‌സി (2022 അഡ്മിഷൻ റഗുലർ, 2020, 2021 അഡ്മിഷനുകൾ സപ്ലിമെന്ററി നവംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 27ന് നടക്കും.


പരീക്ഷാ ഫലം

കഴിഞ്ഞ ജൂലായിൽ നടത്തിയ രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ് എ.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എം.എസ്‌സി ഇലക്ട്രോണിക്‌സ് (2022 അഡ്മിഷൻ റഗുലർ, 2019, 2020, 2021 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പ്രൈവറ്റ് രജിസ്‌ട്രേഷൻ മൂന്നും നാലും സെമസ്റ്റർ എം.എ ഫിലോസഫി (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്ററി മാർച്ച് 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

കഴിഞ്ഞ ജൂലായിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്‌സി ബയോനാനോടെക്‌നോളജി (പി.ജി.സി.എസ്.എസ് 2022 അഡ്മിഷൻ റഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ എം.എസ്‌സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (പി.ജി.സി.എസ്.എസ് 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ സപ്ലിമെന്ററി ജൂലായ് 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂൾ ഒഫ് ടൂറിസം സ്റ്റഡീസ് കഴിഞ്ഞ ഒക്ടോബറിൽ നടത്തിയ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്റ്റഡീസ് (2022 അഡ്മിഷൻ ഫുൾടൈം, 2021 അഡ്മിഷൻ സപ്ലിമെന്ററി, 2020 അഡ്മിഷൻ പാർട്ട് ടൈം ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ) പി.എച്ച്ഡി കോഴ്‌സ് വർക്ക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂൾ മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസ് കഴിഞ്ഞ സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ബി.എ (2021 അഡ്മിഷൻ സപ്ലിമെന്ററി മാനേജ്‌മെന്റ് സയൻസ് ഫാക്കൽറ്റി ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.