
കോട്ടയം: വിരിപ്പ് കൃഷിയുടെ നെല്ല് സപ്ലൈകോ സംഭരിച്ചതിന്റെ പണം അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ട് അപ്പർ കുട്ടനാട് കാർഷിക വികസന സമിതിയുടെ നേതൃത്വത്തിൽ കർഷകർ കോട്ടയം സപ്ലൈകോ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. നെൽസംഭരിച്ചതിന്റെ പണം കൊടുക്കുന്നതിൽ നിലനിൽക്കുന്ന അനിശ്ചിതത്വം ഒഴിവാക്കി എല്ലാ സീസണിലും സ്ഥിരമായി കൊടുക്കുവാനുള്ള സംവിധാനം സർക്കാർ ഉണ്ടാക്കണമെന്നും ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് അപ്പർ കുട്ടനാട് കാർഷിക വികസന സമിതി സെക്രട്ടറി എം.കെ ദിലീപ് പറഞ്ഞു. സമിതി വൈസ് പ്രസിഡന്റ് എം.ടി തോമസ് കല്ലറ അദ്ധ്യക്ഷത വഹിച്ചു.