tresuary

മുണ്ടക്കയം: വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സബ് ട്രഷറിക്ക് മോചനം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് മുണ്ടക്കയം യൂണിറ്റിന്റെ നേതൃത്വത്തിൽ ട്രഷറി പടിക്കൽ ധർണ നടത്തി. നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നിന്ന് തിരിയാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഇടുങ്ങിയ പടിക്കെട്ടുകൾ കയറി വേണം പെൻഷൻ വാങ്ങുവാൻ വയോധികൻ അടക്കം എത്തുന്നത്. പുതിയ ട്രഷറി പണിയുന്നതിന് ധനകാര്യവകുപ്പ് നിന്നും അനുമതി ലഭിച്ചിട്ടും കെട്ടിടം പണിയാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് ധർണ സംഘടിപ്പിച്ചത്. യൂണിറ്റ് പ്രസിഡന്റ് കെ.വി നസറുദ്ദീൻ ധർണ സമരം ഉദ്ഘാടനം ചെയ്തു.