reflactor

എരുമേലി: കാൽനടയായി കാളകെട്ടി വഴി തീർത്ഥാടനം നടത്തുന്ന അയ്യപ്പന്മാർക്ക് രാത്രികാല യാത്രയിൽ തിരിച്ചറിയുന്നതിനായി റിഫ്ളക്റ്റീവ് സ്റ്റിക്കറുകൾ പതിപ്പിച്ചു. എരുമേലിയിൽനിന്ന് ഏഴ് കിലോമീറ്ററോളം വാഹനങ്ങളുടെ തിരക്കുള്ള പാതയിൽ രാത്രിയിൽ അപകടങ്ങൾ ഒഴിവാക്കാനാണ് മോട്ടോർ വാഹന വകുപ്പ് റിഫ്ലക്റ്റീവ് സ്റ്റിക്കറുകൾ പതിപ്പിച്ചുനൽകിയത്. എരുമേലി പേരൂതോട് റോഡിൽ ആർ.ടി.ഒ. സി. ശ്യാമിന്റെ നിർദേശപ്രകാരം ജോയിന്റ് ആർ.ടി.ഒ. ഷാനവാസ് കരീം, എരുമേലി സർക്കിൾ ഇൻസ്‌പെക്ടർ ഇ.ഡി. ബിജു, എ.വി.ഐ. അനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി. എ.എം.വി.ഐ.മാരായ ദീപു ആർ.നായർ, എം.എസ്. സുരേഷ് കുമാർ, ടി.ജി. നിഷാന്ത്, എം.പി. സെന്തിൽ, ദീപുപോൾ തുടങ്ങിയവർ പങ്കാളികളായി.