മുണ്ടക്കയം: മുണ്ടക്കയം സർവീസ് സഹകരണ ബാങ്കിന്റെ ആഭ്യമുഖ്യത്തിൽ നിക്ഷേപസമാഹരണവും കുടിശിക നിവാരണയജ്ഞവും നടത്തും. ഫെബ്രുവരി 10 വരെ നിക്ഷേപസമാഹരണ മാസമായിരിക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഈ കാലാഘട്ടത്തിൽ നിക്ഷേപങ്ങൾക്ക് ബാങ്ക് ഉയർന്ന പലിശനിരക്ക് നൽകും. സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി 9.50 ശതമാനം വരെ പലിശ നൽകും. ബാങ്കിലെ നിക്ഷേപങ്ങൾക്ക് കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ബോർഡിന്റെ ഉറപ്പും ലഭിക്കും. ഇതോടൊപ്പം കുടിശിക നിവാരണ പദ്ധതിയും സംഘടിപ്പിക്കും. വായ്പ തുക തിരികെ അടയ്ക്കുന്നവർക്ക് പലിശയിൽ വലിയ ഇളവുകൾ ലഭിക്കും. പിഴപ്പലിശ പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.