sad
പി.കെ.ഗോപി

കോട്ടയം: മികച്ച ജീവിതമൂല്യമുള്ള കൃതികൾക്ക് പുത്തൻകാവ് മാത്തൻ തരകൻ ട്രസ്റ്റ് നൽകുന്ന വിശ്വദീപം അവാർഡിന് കവി പി.കെ.ഗോപി അർഹനായി. 25,000 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് 16ന് രാവിലെ 10ന് പത്തനംതിട്ട കാതോലിക്കറ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന മാത്തൻ തരകൻ അനുസ്മരണ സമ്മേളനത്തിൽ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ സമ്മാനിക്കും. ട്രസ്റ്റ് ചെയർമാൻപോൾ മണലിൽ അദ്ധ്യക്ഷത വഹിക്കും. പ്രീത് ചന്ദനപ്പള്ളി, ഡോ.മാത്യു ഡാനിയേൽ, ഡോ.എബ്രഹാം മാർ സെറോഫി എന്നിവർ പ്രസംഗിക്കും