ഏന്തയാർ: ഏന്തയാർ ചെല്ലിയമ്മാൾ കോവിൽ ഉത്സവത്തിന് തുടക്കമായി. തന്ത്രി കരിമ്പനയ്ക്കൽ മഠത്തിൽ ശ്രീനിനാസൻ പോറ്റി, പുത്തൻവീട്ടിൽ മോഹനൻ ശാന്തി, പ്ലാമൂട്ടിൽ ഗിരീഷ് ശാന്തി, ക്ഷേത്ര പരികർമ്മികളായ അനീഷ് പുത്തൻവീട്ടിൽ, അഭിജിത്ത് പുത്തൻവീട്ടിൽ, അർജുൻ പ്ലാമൂട്ടിൽ എന്നിവർ കാർമികത്വം വഹിക്കും. ഇന്ന് രാവിലെ ഗണപതിഹോമം, വൈകിട്ട് അത്താഴപൂജ, 7.30ന് ഗാനമേള. 12ന് രാവിലെ പള്ളിയുണർത്തൽ, ഗണപതിഹോമം, ദേവീ പുരാണ പാരായണം, വൈകിട്ട് അത്താഴപൂജ, 8ന് സംഗീത പൂമഴ. 13ന് രാവിലെ ഗണപതിഹോമം, ശ്രീഭൂതബലി, വൈകിട്ട് 7ന് സംഗീത നിശ, 9ന് പ്രാദേശിക കലാപരിപാടികൾ. 14ന് രാവിലെ ഗണപതിഹോമം, കലശാഭിഷേകം, വൈകിട്ട് 6.30ന് പൂമൂടൽ, പള്ളിവേട്ട, 8ന് ഗാനമേള. 15ന് രാവിലെ 4.30ന് പള്ളിയുണർത്തൽ, 7ന് പൊങ്കാല വഴിപാട്, 2ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 4ന് നാദസ്വരകച്ചേരി, വൈകിട്ട് ആറാട്ട് പുറപ്പാട്, താലപ്പൊലി ഘോഷയാത്ര, അമ്മൻകുട ഘോഷയാത്ര, മയൂരരാധാമാധവം, ഗരുഡൻ പറവ, കൃഷി ഓഹരി ലേലം, ആറാട്ട്, കൊടിയിറക്ക്, ബാലെ.