കോട്ടയം: ശ്രീപാദം ഈശ്വരൻ നമ്പൂതിരിയുടെ ഒന്നം ചരമ വാർഷികത്തോട് അനുബന്ധിച്ചുള്ള ശ്രീപാദം ബാല സാഹിത്യ സമ്മേളനം സെമിനാർ, അനുസ്മരണ സമ്മേളനം, പുസ്തകപ്രകാശനം, സാഹിത്യ കലാപരിപാടികൾ എന്നിവയോടെ 13ന് കുട്ടികളുടെ ലൈബ്രറി ഹാളിൽ നടക്കും. രാവിലെ 9.30 മുതൽ കെ.ശ്രീകുമാർ നയിക്കുന്ന ബാലസാഹിത്യ സെമിനാർ.' മലയാള ബാലസാഹിത്യത്തിന്റെ മാറുന്ന മുഖം '. അമ്പതിലേറെ ബാലസാഹിത്യകാരന്മാർ പങ്കെടുക്കുന്ന സെമിനാറിനൊപ്പെ നടത്തുന്ന രചനാ മത്സര വിജയികൾക്ക് ശ്രീപാദം ബാലസാഹിത്യ പുരസ്ക്കാരം സമ്മാനിക്കുമെന്ന് ഹരിപ്രസാദ്, സതീഷ് സോപാനം, മീരാഭായി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.