പാലാ: എസ്.എൻ.ഡി.പി യോഗം മൂന്നിലവ് 5156ാം നമ്പർ ശാഖയിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയുടെ മൂന്നാമത് വാർഷിക ആഘോഷം 18ന് നടത്തുമെന്ന് ശാഖാ ഭാരവാഹികളായ റ്റി.ജി.ഗോപി, ഇ.കെ.രാജു, എ.കെ.വിനോദ് എന്നിവർ അറിയിച്ചു. പൂഞ്ഞാർ ബാബു നാരായണൻ തന്ത്രി, അജേഷ് ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. പുലർച്ചെ 5.45 ന് അഭിഷേകം, അഷ്ടദ്രവ്യമഹാഗണപതിഹോമം, ചെണ്ടമേളം, 8.30ന് ഗുരുദേവ കൃതികളുടെ പാരായണം, 9.30ന് കലശപൂജ, 10.30ന് കലശാഭിഷേകം, തുടർന്ന് മഹാഗുരുപൂജ, 11 മുതൽ സൗമ്യ അനിരുദ്ധന്റെ പ്രഭാഷണം, പ്രസാദമൂട്ട്.

വൈകിട്ട് 6ന് ശാഖാ പ്രസിഡന്റ് റ്റി.ജി. ഗോപിയുടെ വസതിയിൽ നിന്നും താലപ്പൊലി ഘോഷയാത്ര. 6.30ന് ദീപാരാധന, 7ന് ചേരുന്ന സമ്മേളനത്തിൽ മീനച്ചിൽ യൂണിയൻ നേതാക്കളായ സുരേഷ് ഇട്ടിക്കുന്നേൽ, സജീവ് വയല, എം.ആർ.ഉല്ലാസ് എന്നിവർ പങ്കെടുക്കും. 7.30ന് കുട്ടികളുടെ തിരുവാതിരകളി, 8.15ന് ഭജനാമൃതം എന്നിവയാണ് പ്രധാന പരിപാടികൾ.