
ചങ്ങനാശേരി: അയോദ്ധ്യയിയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കണ്ടത് ഏതൊരു ഈശ്വര വിശ്വാസിയുടെയും കടമയാണെന്നും എൻ.എസ്.എസ് നിലപാട് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളെ സഹായിക്കാൻ അല്ലെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പത്രക്കുറിപ്പിൽ പറഞ്ഞു.
22ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിൽ ജാതിയോ മതമോ നോക്കേണ്ടതില്ല. രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദയെന്നുവേണം പറയാൻ. ഏതെങ്കിലും സംഘടനകളോ രാഷ്ട്രീയപാർട്ടികളോ ഇതിനെ എതിർക്കുന്നുണ്ടെങ്കിൽ അത് അവരുടെ സ്വാർത്ഥതയ്ക്കും രാഷ്ട്രീയ നേട്ടങ്ങൾക്കും വേണ്ടി മാത്രമായിരിക്കും. ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടോ രാഷ്ട്രീയപാർട്ടിക്കുവേണ്ടിയോ അല്ല എൻ. എസ്.എസ് ഈ നിലപാട് സ്വീകരിക്കുന്നതെന്നും ജി.സുകുമാരൻ നായർ പറഞ്ഞു.