തിരുവാർപ്പ് : കിളിരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും "നിനവ് 2024 " ഇന്ന് രാവിലെ 10ന് അടിവാക്കൽ കുട്ടൻ മെമ്മോറിയൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ ഉദ്ഘാടനം നിർവഹിക്കും. ജില്ല വിദ്യാഭ്യാസ ഓഫീസർ പി.ആർ പ്രദീപ് മുഖ്യപ്രഭാഷണം നടത്തും. ഡി 4 ഡാൻസ് ഫെയിം അജിത്ത് പി.അശോകൻ മുഖ്യാതിഥിയാകും. ഹെഡ്‌മാസ്റ്റർ റെജി മാത്യൂ പങ്ങട , ശാഖാ സെക്രട്ടറി കെ.ജി.സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ജയരാജ് റ്റി കെ. , പി.ടി.എ പ്രസിഡന്റ് അനീഷ് കുമാർ ഒ.എസ്, വാർഡ് മെമ്പർ സുമേഷ് കുമാർ കെ.എ, അദ്ധ്യാപകരായ ജൂലി, ബിബി, ശ്രീലക്ഷ്മി, ആശ, രതീഷ് കെ എസ് എന്നിവർ സംസാരിക്കും. പ്രോഗ്രാം കൺവീനർ സൗമ്യ ശശി നന്ദി പറയും.