
കോട്ടയം : വിനോദ യാത്രകളിൽ മലിനീകരണം കുറയ്ക്കാൻ സൈക്കിൾ ഉപയോഗിക്കാം എന്ന സന്ദേശവുമായി സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മ്മ പെഡൽ ഫോഴ്‌സ് കോട്ടയത്തു നിന്നും കുട്ടിക്കാനം പഞ്ചാലിമേട് പരുന്തുംപാറ എന്നിവിടങ്ങളിലൂടെ യാത്ര സംഘടിപ്പിക്കും. 2 ദിവസംകൊണ്ട് 180 കെ.എം റിലാക്‌സ്ട് സൈക്കിൾ യാത്രയിൽ 15 വയസിന് മുകളിൽ പ്രായം ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും സൗജന്യമായി പങ്കെടുക്കാം.ഫെബ്രുവരി 4 ന് വെളുപ്പിന് തുടങ്ങുന്ന യാത്രയിൽ പങ്കെടുക്കുന്നവർക്ക് ടീഷർട്ട്, ഭക്ഷണം, റിസോട്ടിൽ താമസം തുടങ്ങിയവ സൗജന്യം. ഫോൺ-98475 33898