
ചങ്ങനാശേരി: ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാ വിഹാർ സീനിയർ സെക്കൻഡറി സ്‌കൂളിന്റെ 35ാമത് വാർഷികാഘോഷപരിപാടി സ്വരലയ 2024 നാളെ ഉച്ചകഴിഞ്ഞ് 1.30ന് കുട്ടികളുടെ കലാപരിപാടികളോടെ സ്‌കൂൾ അങ്കണത്തിൽ നടക്കും. ക്രിസ്തുജ്യോതി ഗ്രൂപ്പ് മാനേജർ ഫാ.ഡോ.തോമസ് കല്ലുകളം അദ്ധ്യക്ഷതവഹിക്കും. 3.30ന് പൊതുസമ്മേളനത്തിൽ സിനിമാതാരം സൈജു കുറുപ്പ് മുഖ്യാതിഥിയായിരിക്കും. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ മുഖ്യപ്രഭാഷണവും, പ്രിൻസിപ്പൽ ഫാ. സ്‌കറിയ എതിരേറ്റ് സിഎംഐ റിപ്പോർട്ട് അവതരണവും നടത്തും. വിവിധ മേഖലകളിൽ ഉന്നതനേട്ടം കൈവരിച്ച കുട്ടികളെ ആദരിക്കും. തുടർന്ന് ആയിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും.