
കോട്ടയം: കേരളത്തിലെ ഏറ്റവും വലിയ സർക്കാരിതര സ്വാശ്രയ പ്രസ്ഥാനമായ
ജനശ്രി സുസ്ഥിര വികസന മിഷൻ്റെ പതിനെട്ടാം വാർഷിക സമ്മേളനം ഉമ്മൻചാണ്ടി സ്മൃതി സംഗമമായി ഫെബ്രുവരി 2,3 തീയതികളിൽ കോട്ടയത്ത് നടത്തുമെന്ന് ജനശ്രീ ചെയർമാൻ എം.എം.ഹസൻ, സെക്രട്ടറി ..ബി എസ് ബാലചന്ദ്രൻ എന്നിവർവാർത്താസമ്മേളനത്തിൽ അറിയിച്ചു
എല്ലാ നിയോജക മണ്ഡലങ്ങളിലും ജനശ്രീയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി സ്‌മൃതി കേന്ദ്രങ്ങൾ ആരംഭിക്കും. യുവാക്കൾക്കും, പൊതു പ്രവർത്തകർക്കും പ്രചോദനവും, നേതൃത്വവും നൽകുന്ന പൊതുവേദിയായി സ്മൃതി കേന്ദ്രങ്ങളെ മാറ്റാനാണ് ആഗ്രഹിക്കുന്നത്. സ്മൃതി കേന്ദ്രങ്ങളുടെ പ്രവർത്തനത്തിൻ്റെ രൂപരേഖ സമ്മേളനത്തിൽ പ്രഖ്യാപിക്കും.
കോട്ടയത്ത് നടക്കുന്ന ജനശ്രീ വാർഷിക സമ്മേളനത്തിൽ ഉമ്മൻചാണ്ടി സ്മൃതികേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും നടത്തും.