കോട്ടയം: ഉഴവൂർ പഞ്ചായത്തിൽ 2024-25 വാർഷിക പദ്ധതി രൂപീകരണത്തിന് മുന്നോടിയായുള്ള വികസന സെമിനാർ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കെ.എം. തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. കാർഷിക മേഖലയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള പദ്ധതികളാണ് ഏറ്റെടുത്തിട്ടുള്ളത്. ഉഴവൂർപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അംഗം ന്യൂജന്റ് ജോസഫ് കരട് പദ്ധതി രേഖ അവതരിപ്പിച്ചു.