പാലയ്ക്കാട്ടുമല: പാലയ്ക്കാട്ടുമല പള്ളിയിൽ ഇടവക മധ്യസ്ഥയായ നിത്യസഹായ മാതാവിന്റെ തിരുനാൾ ഇന്ന് മുതൽ 14 വരെ ആഘോഷിക്കും. ഇന്ന് വൈകിട്ട് 4.30ന് കൊടിയേറ്റ്, തുടർന്ന് കുർബാന, സ്‌നേഹവിരുന്ന്, 6.30ന് കലാസന്ധ്യ.
നാളെ വൈകിട്ട് 3ന് തിരുസ്വരൂപ പ്രതിഷ്ഠ, 5ന് കുർബാന, സന്ദേശം, നൊവേന ഫാ.ജേക്കബ് വെള്ളമരുതുങ്കൽ, 6.30ന് ഇല്ലിയ്ക്കൽ ഭാഗത്തേക്കു ജപമാല പ്രദക്ഷിണം. 14ന് വൈകിട്ട് 4ന് തിരുനാൾ കുർബാന ഫാ.ജോസഫ് തെരുവിൽ, 6ന് പ്രദക്ഷിണം, 7.15ന് കുരിശുപള്ളിയിൽ ലദീഞ്ഞ്, സന്ദേശം ഫാ.ജോർജ് പുല്ലുകാലായിൽ, 8ന് പള്ളിയിലേക്കു പ്രദക്ഷിണം, 9ന് സമാപന ആശീർവാദം. 15ന് രാവിലെ 6.30ന് കുർബാന, സെമിത്തേരി സന്ദർശനം.