
ഏറ്റുമാനൂർ: ഏറ്റുമാനൂർ എസ്.എം.എസ്.എം പബ്ലിക് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന ബാലവേദിയുടെ ആഭിമുഖ്യത്തിൽ എൽ.പി, യു. പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള 19ാമത് ബാലകലോത്സവം നാളെയും മറ്റെന്നാളും ലൈബ്രറി ഹാളിൽ നടക്കും. ബാലകലോത്സവത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30ന് ഏറ്റുമാനൂർ മുൻസിഫ് മജിസ്‌ട്രേറ്റ് എം.ശ്രുതി നിർവഹിക്കും. പ്രസിഡന്റ് ജി. പ്രകാശ് അദ്ധ്യക്ഷത വഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം.ജി ശശിധരൻ, സഹകരണബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കൻ, എഴുത്തുകാരി ജയശ്രീ പള്ളിക്കൽ, ഷെമി മുഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ സെക്രട്ടറി അഡ്വ.പി. രാജീവ് ചിറയിൽ, കൺവീനർ അൻഷാദ് ജമാൽ, എ.പി സുനിൽ എന്നിവർ പങ്കെടുത്തു.