പയപ്പാർ: ശ്രീധർമ്മ ശാസ്താ ക്ഷേത്രോത്സവത്തിന് കൊടിയേറി. തന്ത്രി പയ്യപ്പള്ളി ഇല്ലത്ത് മാധവൻ നമ്പൂതിരി, മേൽശാന്തി വട്ടപ്പാറ ഉണ്ണി നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു. ഇന്ന് രാവിലെ 5.30ന് നെയ്യഭിഷേകം, 6ന് ഗണപതിഹോമം, 9ന് ശ്രീഭൂതബലി, 10ന് നാരായണീയം, 1ന് പ്രസാദമൂട്ട്, 6.30ന് ദീപാരാധന, ഭജന, രാത്രി 7ന് നൃത്തം, 8ന് ഗാനമേള.
നാളെ വൈകിട്ട് 6.45ന് കാളകെട്ട്, മുടിയാട്ടം, 7.30ന് നൃത്തസന്ധ്യ.
14ന് രാവിലെ 10ന് നാരായണീയം, 1ന് പ്രസാദമൂട്ട്, വൈകിട്ട് 7ന് അഷ്ടപുഷ്പാഭിഷേകം, രാത്രി 9ന് കൃഷ്ണകുചേല സംഗമം, തുടർന്ന് വിവിധ കലാപരിപാടികൾ.
15ന് മകരവിളക്ക് പള്ളിവേട്ട ഉത്സവം. രാവിലെ 8ന് ശ്രീഭൂതബലി, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5 ന് കോതകുളങ്ങളര കാവിൽ വിശേഷാൽ പൂജയും ദീപാരാധനയും താലംപുറപ്പാടും, 7ന് താലം എതിരേല്പും ആൽത്തറ മേളവും, 9ന് തിരുവാതിരകളി, 9.30ന് വിളക്കുസദ്യ, 10 പള്ളിവേട്ട എഴുന്നള്ളത്ത്, 11ന് കളമെഴുത്തുപാട്ട്.
16ന് രാവിലെ 5.30 ന് നെയ്യഭിഷേകം, 6 ന് ഗണപതിഹോമം, 6.30 മുതൽ പുരാണ പാരായണം, ആറാട്ടുബലി, ആറാട്ടുപുറപ്പാട്, 9ന് ശ്രീഭൂതബലി, 11ന് കഥാപ്രസംഗം, തുടർന്ന് ആറാട്ടുസദ്യ, വൈകിട്ട് 7.15ന് ഗാനമേള, 10ന് ഗുരുതി.
ഫോട്ടോ അടിക്കുറിപ്പ്
പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രോത്സവത്തിന് തന്ത്രി പയ്യപ്പള്ളി ഇല്ലത്ത് മാധവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കൊടിയേറ്റുന്നു.