കാഞ്ഞിരം: കിളിരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ 74ാമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും ഇന്ന് രാവിലെ 10ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ എ.കെ മോഹനൻ അടിവാക്കൽ അദ്ധ്യക്ഷതവഹിക്കും. ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ആർ പ്രദീപ് മുഖ്യപ്രഭാഷണം നടത്തും. അജിത്ത് പി.അശോകൻ സ്‌പെഷ്യൽ ഗസ്റ്റായിരിക്കും. അനു പദ്മനാഭൻ റിപ്പോർട്ട് അവതരിപ്പിക്കും. സ്‌കോളർഷിപ്പ് , എൻഡോവ്‌മെന്റ് വിതരണം, സർവ്വീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകരെ ആദരിക്കും. റെജി മാത്യു, കെ.ജി സുരേന്ദ്രൻ, ടി.കെ ജയരാജ്, ഒ.എസ് അനീഷ് കുമാർ, കെ.എ സുമേഷ് കുമാർ, ജൂലി ജോസഫ്, ആർ.കെ ബിബി, ആർ.ശ്രീലക്ഷ്മി, കെ.കെ ആശ, കെ.എസ് രതീഷ് എന്നിവർ പങ്കെടുക്കും. പി.ഗീത, ഷാന്റിമോൾ സ്റ്റീഫൻ എന്നിവർ മറുപടി പ്രസംഗം നടത്തും. പി.എസ് ലിൻസി സ്വാഗതവും സൗമ്യ ശശി നന്ദിയും പറയും.