കുറിച്ചി: ഇത്തിത്താനം കേന്ദ്രമാക്കി കുഞ്ഞകവല ഐശ്വര്യാ ഓഡിറ്റോറിയത്തിൽ പ്രവർത്തിച്ച് വരുന്ന വൈഗരി കലാകേന്ദ്രത്തിത്തിന്റെ നേതൃത്വത്തിൽ പ്രതിമാസ നാടകോത്സവത്തിന്റെ ഭാഗമായി കായംകുളം ദേവാ കമ്മ്യൂണികേഷൻ അവതരിപ്പിക്കുന്ന ആദ്യ നാടകമായ ചന്ദ്രികാവസന്തം 13ന് വൈകിട്ട് 6.30ന് നടക്കും. എസ്.എൻ.ഡി.പി യോഗം ചങ്ങനശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. പ്രവേശനം എൻട്രി പാസ്സ് മൂലമാണെന്ന് അധികൃതർ അറിയിച്ചു.