കോട്ടയം: കിഴക്കേനട്ടാശേരി തിരുക്കുടുംബ ക്‌നാനായ കത്തോലിക്ക ദൈവാലയത്തിൽ തിരുക്കുടുംബത്തിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുനാളിന് ഇന്ന് കൊടിയേറും. വൈകുന്നേരം 5.30ന് കൊടിയേറ്റ് വികാരി ഡോ. തോമസ് പുതിയകുന്നേൽ നിർവഹിക്കും. പരേത സ്മരണയോടെ സിമിത്തേരി സന്ദർശനം യുവജന സംഗമവും നടക്കും.
13ന് വൈകുന്നേരം 5.30ന് വി.കുർബാന സന്ദേശ ഡോ.ജോർജ് കറുകപ്പറമ്പിലും തിരുനാൾ പ്രദക്ഷിണത്തെ തുടർന്ന് കുർബാനയുടെ ആശീർവാദഡോ. മാത്യു കുരിയത്തറയും നിർവഹിക്കും. 14ന് രാവിലെ 9.30ന് ആഘോഷമായ തിരുനാൾ റാസ ഫാ.സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ മുഖ്യകാർമ്മികത്വവും ഫാ.ജോർജ് മഞ്ഞാങ്കൽ, ഫാ.സ്റ്റാബിൻ നീർപ്പാറമലയിൽ, ഫാ.ജസ്റ്റിൻ പെരുമ്പളത്തുശേരിൽ,ഫാ.ജോൺ മുതുകാട്ടിൽ എന്നിവർ സഹകാർമ്മികരുമായിരിക്കും. തിരുനാൾ സന്ദേശം ഫാ.കുര്യൻ തട്ടാർകുന്നേലും തിരുനാൾ പ്രദക്ഷിണത്തിന് ശേഷം കുർബാനയുടെ ആശീർവാദവും ഉണ്ടായിരിക്കുമെന്ന് വികാരി ഡോ.തോമസ് പുതിയകുന്നേൽ അറിയിച്ചു.