ളായിക്കാട്: എസ്.എൻ.ഡി.പി യോഗം 2805ാം നമ്പർ ളായിക്കാട് ഗുരുദേവക്ഷേത്രത്തിൽ ഗുരുപൂജ ഉത്സവം 13ന് തുടങ്ങും. 13ന് രാവിലെ 5.30ന് നിർമ്മാല്യദർശനം, 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, വൈകിട്ട് 7.20നും 7.50 നും മദ്ധ്യേ ക്ഷേത്രം തന്ത്രി കലാധരൻ തന്ത്രിയുടെയും മേൽശാന്തി ജിഷ്ണു ശാന്തിയുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. 8ന് അത്താഴപൂജ, 8.30ന് ഗാനമേള. 14ന് രാവിലെ 8.30ന് പറയ്ക്കെഴുന്നള്ളത്ത്, വൈകിട്ട് 6.40ന് ദീപാരാധന, 7ന് എഴുന്നള്ളത്ത്, താലപ്പൊലി, 7.30ന് സർഗസന്ധ്യ, കലാപരിപരിപാടികൾ, കൈകൊട്ടിക്കളി. 15ന് രാവിലെ 5.25ന് പള്ളിയുണർത്തൽ, 6ന് മഹാശാന്തിഹവനം, 9.30ന് ചതയദിന ഉപവാസ പ്രാർത്ഥന, 10ന് കലശപൂജ, 12.45ന് മഹാഗുരുപൂജ, വൈകിട്ട് 5.30ന് പുള്ളുവൻപാട്ട്, 6.45ന് മകരവിളക്ക് ഭജന, രാത്രി 7ന് എഴുന്നള്ളത്ത്, താലപ്പൊലി, വിളക്കാട്ടം, 12ന് കൊടിയിറക്ക്, വെടിക്കെട്ട്.