
എരുമേലി: ചരിത്രപ്രസിദ്ധമായ ചന്ദനക്കുടം മഹോത്സവം എരുമേലി മഹല്ലാ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽഇന്നലെ രാത്രി നടന്നു. വൈകിട്ട് 4ന് അമ്പലപ്പുഴ പേട്ടസംഘവും ജമാഅത്ത് പ്രതിനിധികളും മതസാമുദായിക നേതാക്കളുമായുള്ള സൗഹ്യദ സമ്മേളനം നടന്നു. കേരള വഖ്ഫ് ബോർഡ് ചെയർമാൻ അഡ്വ.എം.കെ.സക്കീർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ചന്ദനക്കുടം ഘോഷയാത്രയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനവും, ഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് ഓഫും ദേവസ്വം വകുപ്പ് മന്ത്രി .കെ.രാധാകൃഷ്ണൻ നിർവഹിച്ചു. എരുമേലിയുടെ മതസൗഹാർദ്ദം രാജ്യത്തിനും ലോകത്തിനും മാതൃകയെന്നും മന്ത്രി പറഞ്ഞു.
മണ്ഡലകാലത്തിൽ ചില പോരായ്കൾ ഉണ്ടായി അത് മനുഷ്യ സഹജമാണ്, അവ പരിഹരിക്കുമെന്നും മന്ത്രി കൂട്ടി ചേർത്തു. നെറ്റിപ്പട്ടംകെട്ടിയ ഗജവീരന്മാർ, ചെണ്ടമേളം, ശിങ്കാരിമേളം, നിലക്കാവടി, കൊട്ടക്കാവടി, തമ്പോലം, പോപ്പർഇവന്റ്, എന്നിവയ്ക്ക് പുറമെ ദഫ്‌മുട്ട്, കോൽക്കളി, ചലചിത്ര മാപ്പിളഗാനമേള എന്നിവയും ഘോഷയാത്രക്ക് അകമ്പടിയായി. ആന്റോ ആന്റണി എംപി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശുഭേഷ് സുധാകർ തുടങ്ങിയ ജനപ്രതിനിധികളും, മതസാമുദായിക നേതാക്കൾ പങ്കെടുത്തു.