karshakamarch

വാഴൂർ : കർഷകമോർച്ചയുടെ നേതൃത്വത്തിൽ പശുവിനെയും കൂട്ടി വാഴൂർ പഞ്ചായത്ത് ഓഫീസിലേക്ക് കർഷക മാർച്ച് നടത്തി. പ്രതിഷേധ മാർച്ച് ബി.ജെ.പി മദ്ധ്യഖല വൈസ് പ്രസിഡന്റ് വി.എൻ.മനോജ് ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച പഞ്ചായത്ത് പ്രസിഡന്റ് കെ. വി. പ്രസന്നകുമാർ അദ്ധ്യക്ഷനായിരുന്നു. മദ്ധ്യമേഖല പ്രസിഡന്റ് എൻ. ഹരി, ബി.ജെ.പി വാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. ഹരികുമാർ, കെ .എസ് .ബിനു, ബിജു പൈങ്ങോലിൽ, കൃഷ്ണൻകുട്ടി ചെട്ടിയർ, ജ്യോതി ബിനു, ലീലാമണി ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ഇ .ആർ. പ്രസന്നകുമാർ, വി ബിജു,ലെജി ബിനു, സജി കെ .കെ, മനോജ് വടകര, കെ. കെ. ഹരിദാസ്, അജി എന്നിവർ നേതൃത്വം നൽകി.