asha

വൈക്കം : മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് സമ്പൂർണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ചെമ്മനാകരിയിൽ സ്ഥാപിക്കുന്ന വാട്ടർ ടാങ്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സി.കെ ആശ എം.എൽ.എ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. ആകെ 13 കോടി രൂപയാണ് കുടിവെള്ള പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് വി.ടി.പ്രതാപൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ സീമ ബിനു, ബിന്ദു പ്രദീപ്, അംഗങ്ങളായ കെ.ബി.രമ, പി.പ്രീതി, മോഹൻ.കെ തോട്ടുപുറം, പോൾ തോമസ്, മജിത ലാൽജി, ഇൻഡോ അമേരിക്കൻ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. ജാസിർ മുഹമ്മദ് ഇക്ബാൽ എന്നിവർ പ്രസംഗിച്ചു.