
വൈക്കം : നഗരസഭ ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട പ്രീതാ രാജേഷിന് വൈക്കം താലൂക്ക് അർബൻ വെൽഫയർ ബാങ്കിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബാങ്ക് പ്രസിഡന്റും, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗം എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.വി മനോജ്, എം.വി ദിവാകരൻ നായർ, സബിതാ സലീം, ശ്രീദേവി അനിരുദ്ധൻ, എ.കെ ഗോപാലൻ, എസ്.സുബൈർ, ടി.പി എബ്രഹാം, സെക്രട്ടറി എം.കെ സോജൻ, സന്തോഷ് ചക്കനാടൻ, ടി.എ.ഗീത, രാജീവ് മുളക്കുളം, ജോർജ് വർഗീസ്, എം.ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു