eka

കോട്ടയം: കടുത്തുരുത്തി ഗ്രാമപഞ്ചായത്തിൽ ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായി നിരീക്ഷണ പ്രവർത്തനങ്ങൾ നടത്തേണ്ട കമ്മ്യൂണിറ്റി മെന്റർമാർക്കുളള ഏകദിന പരിശീലനം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. സ്മിത ഉദ്ഘാടനം നിർവഹിച്ചു. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ അർച്ചന കാപ്പിൽ, ടോമി നിരപ്പേൽ, ഹെൽത്ത് ഇൻസ്‌പെക്ടർ മിനി ജെയിംസ്, മെഡിക്കൽ ഓഫീസർ ഡോ.പി.എസ്.സുശാന്ത്, ജില്ലാ മെന്റർ ജി.സുപ്രഭ, ആശാപ്രവർത്തകർ, അംഗൻവാടി ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.