വൈക്കം: കുടവെച്ചൂർ ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉൽസവത്തിന് നാളെ കൊടിയേറും. തന്ത്രി മനയത്താറ്റ് മന ദിനേശൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ രാത്രി 9.30നാണ് കൊടിയേറ്റ്.
14 ന് രാവിലെ 5 ന് നിർമ്മാല്യ ദർശനം, 8.30 ന് പാരായണം, വൈകിട്ട് 5 ന് സമ്മേളനവും അവാർഡ് വിതരണവും, 7 ന് ചുറ്റുവിളക്ക്, 7.30 ന് സംഗീത സദസ്, 8.30 ന് കൊടി കയർ വരവ്, 9.30 ന് കൊടിയേറ്റ്. 15 ന് രാവിലെ 9 ന് ശ്രീബലി, ശ്രീഭൂതബലി, 1.30 ന് ഉൽസവബലി ദർശനം, വൈകിട്ട് 5 ന് കാഴ്ചശ്രീബലി, 6.30ന് ചുറ്റുവിളക്ക്, സംഗീതാർച്ചന, 9.30 ന് വിളക്ക്,.16 ന് രാവിലെ 6.30 ന് പാരായണം, 8 ന് ശ്രീബലി, ശ്രീഭൂതബലി, 12.30 ന് പ്രസാദ ഊട്ട്, വൈകിട്ട് 5 ന് കാഴ്ച ശ്രീബലി, 7 ന് ചുറ്റുവിളക്ക്, ഭക്തി ഗാനമേള, 9 ന് വിളക്ക്. 17 ന് രാവിലെ 8.30ന് ശ്രീബലി, ശ്രീഭൂതബലി, 1.30 ന് ഉൽസവബലി ദർശനം, 6.30 ന് ചുറ്റുവിളക്ക്, ഡാൻസ്. 18 ന് രാവിലെ 7.30 ന് പാരായണം, 9.30ന് ശ്രീബലി, ശ്രീഭൂതബലി, 12.30 ന് അന്നദാനം, 6.30 ന് ചുറ്റുവിളക്ക്, തിരുവാതിര, 9 ന് വിളക്ക്. 19 ന് രാവിലെ 6.30 ന് പാരായണം, 8 ന് ശ്രീബലി, ശ്രീഭൂതബലി, 1.30 ന് ഉത്സവബലി ദർശനം, 6.30 ന് ചുറ്റുവിളക്ക്, നാമാമൃത ജപലയം, 8.30 ന് തിരുവാതിര, 9.30 ന് വിളക്ക്. 20 ന് രാവിലെ 7.30 ന് പാരായണം, 9 ന് ശ്രീബലി, ശ്രീഭൂതബലി, 12.30 ന് അന്നദാനം, 5 ന് കാഴ്ച ശ്രീബലി, 6.30 ന് ചുറ്റുവിളക്ക്, സംഗീത സദസ്, 9.30 ന് വലിയ വിളക്ക്. 21 ന് രാവിലെ 7.30 ന് പാരായണം, 9 ന് കാഴ്ച ശ്രീബലി, 12.30 ന് ആറാട്ട് സദ്യ, 5.30 ന് ആറാട്ടെഴുന്നള്ളിപ്പ് , 7 ന് നാടകം, 11ന് ആറാട്ട് വരവ്, വലിയ കാണിക്ക.