
കോട്ടയം : മുഖ്യമന്ത്രിയെ സച്ചിദാനന്ദനും സൈബർപോരാളികളും എത്ര അലക്കിവെളുപ്പിക്കാൻ ശ്രമിച്ചാലും എം.ടി.വാസുദേവൻ നായർ ആരെപ്പറ്റിയാണ് പറഞ്ഞതെന്ന് ജനങ്ങൾക്ക് മനസിലായെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. കേരളത്തിലെ ഭൂരിഭാഗം സാഹിത്യകാരന്മാരും സ്തുതിപാഠകരായി മാറിയ സാഹചര്യത്തിൽ, എം.ടി നടത്തിയ പരാമർശം ജനങ്ങൾ സന്തോഷത്തോടെയാണ് കാണുന്നത്. ഈ പ്രസ്താവനകൊണ്ട് എന്ത് പ്രയോജനമുണ്ടാകുമെന്ന് അറിയില്ല. കാരണം പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലല്ലോ. ആരെങ്കിലും ഇതുപോലെ പറയാൻ മുന്നോട്ടുവരുന്നത് വലിയ അനുഗ്രഹമായാണ് ജനങ്ങൾ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.