
കോട്ടയം : കടുത്ത ചൂടല്ലേ...ശരീരം ഒന്ന് തണുപ്പിക്കാൻ ബെസ്റ്റാണ് 'ബോംബ് സോഡ''. താപനില ഉയരുമ്പോൾ പാതയോരങ്ങൾ കീഴടക്കുകയാണ് വെറ്റൈറ്റി ശീതളപാനീയങ്ങളും. മുത്തുമണി കുടം, കുടം കലക്കി, കാന്താരി സോഡ എന്നിങ്ങനെ നീളുന്നു ഇവ. പേരുപോലെ തന്നെ ഞെട്ടിക്കും രുചിയും. ചിങ്ങവനം പുത്തൻപാലത്തിന് സമീപം ഓമനയുടെ ശീതളപാനീയ കടയിലാണ് വ്യത്യസ്തമായ രുചിക്കൂട്ടുകൾ ഒരുക്കിയിരിക്കുന്നത്.
വിവിധ പഴങ്ങൾ മിക്സ് ചെയ്തും കാന്താരിയും പച്ചമുളകും സോഡയും ചേർത്തുണ്ടാക്കുന്നവയാണ് കുടം കലക്കിയും മുത്തുമണി കുടവും. വിവിധ പഴങ്ങളുടെ ജ്യൂസുകളും ലഭ്യമാണ്. മുൻപ് ഫുൾജാർ സോഡാ, കുടം സംഭാരം എന്നിവയായിരുന്നു താരങ്ങൾ.
വില ഇങ്ങനെ
മുത്തുമണി കുടം : 50
ബോംബ് സോഡ : 30
കുടം കലക്കി : 50