manoj

എരു​മേലി: ബസ് യാത്രയ്​ക്കിടെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാ​റിയ യു​വാവ് അ​റ​സ്​റ്റിൽ. പത്തനംതിട്ട മല്ലപ്പള്ളി തുരുത്തിക്കാട് കൊല്ലം പറമ്പിൽ വീട്ടിൽ മനോജ് (35) നെ​യാണ് എരുമേ​ലി പൊലീസ് അറസ്റ്റ് ചെയ്ത​ത്. എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസിൽ വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയോട് ബസ്സിനുള്ളിൽ അപമര്യാദയായി സംസാരിക്കുകയും, തോളിലും കയ്യിലും കടന്നുപിടിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് എരുമേ​ലി പൊലീസ് കേ​സെ​ടുത്ത് ഇയാളെ പി​ടി​കൂടി. എരുമേലി സ്റ്റേഷൻ എസ്.ഐ ശാന്തി കെ.ബാബു, എസ്.ഐ സുനിൽകു​മാർ, എ.എസ്.ഐ.മാരായ സിബിമോൻ, ടൈലിമോൾ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാ​ക്കി​യ പ്ര​തി​യെ റി​മാൻ​ഡ് ചെയ്തു.