പാലാ: 91ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പിയോഗം മീനച്ചിൽ യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒൻപതാമത് തീർത്ഥാടന പദയാത്രയിൽ 165 കിലോമീറ്റർ സഞ്ചരിച്ച് മഹാസമാധിയിൽ എത്തിച്ചേർന്ന സ്ഥിരം പദയാത്രികർക്ക് എസ്.എൻ.ഡി.പി.യോഗം മീനച്ചിൽ യൂണിയൻ ഇന്ന് സ്വീകരണം നൽകും.
യൂണിയൻ പ്രാർത്ഥനാ ഹാളിൽ ഒന്നിന് ചേരുന്ന സ്വീകരണ സമ്മേളനം ജോസ് കെ. മാണി എം.പി.ഉദ്ഘാടനം ചെയ്യും. ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കും. കൺവീനർ എം.ആർ. ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തും.
വൈസ് ചെയർമാൻ സജീവ് വയലാ, ജോ. കൺവീനർ കെ.ആർ. ഷാജി, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ രാമപുരം സി.റ്റി. രാജൻ, അനീഷ് പുല്ലുവേലി, സി.പി സുധീഷ് ചെമ്പൻകുളം, സാബു പിഴക്, സജി കുന്നപ്പള്ളി, പോഷക സംഘടന ഭാരവാഹികളായ മിനർവ മോഹൻ, സംഗീത അരുൺ, രാജി ജിജിരാജ്, അരുൺ കുളമ്പിള്ളി, ഗോപകുമാർ പിറയാർ, രാജേഷ് ശാന്തി, രഞ്ജൻ ശാന്തി, പി.ജി പ്രദീപ് പ്ലാച്ചേരി, ശശി. കെ. പി, പി.ആർ. രാജീവ്. ബൈജു വടക്കേമുറി, ബിഡ്‌സൺ മല്ലികശ്ശേരി, ഗോപൻഗോപു തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.