kappa

പാലാ: കപ്പകൃഷിക്ക് വിളവെടുപ്പുത്സവം. മാലിന്യ സംഭരണ കേന്ദ്രം കൃഷിസ്ഥലമാക്കി മാറ്റി പാലാ നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികൾ. നഗരസഭ അഞ്ചാം വാർഡ് കാനാട്ടുപാറയിലെ നഗരസഭയുടെ പഴയ ഖരമാലിന്യ സംസ്‌കരണശാലയും മാലിന്യ സംഭരണ കേന്ദ്രവും സ്ഥിതി ചെയ്തിരുന്ന സ്ഥലമാണ് നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികൾ കപ്പത്തോട്ടമാക്കി മാറ്റിയത്.

രണ്ടര ഏക്കർ സ്ഥലത്താണ് കപ്പകൃഷി നടത്തിയത്. 3500ൽപരം ചുവട് കപ്പയുണ്ടായിരുന്നു. തൊഴിലുറപ്പ് ഫണ്ട് ഉപയോഗിച്ചാണ് കൃഷി ചെലവുകൾ നടത്തിയത്. ഇന്നലെ കപ്പകൃഷിയുടെ വിളവെടുപ്പുദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ ജോസിൻ ബിനോ നിർവഹിച്ചു. നഗരസഭ കൗൺസിലർമാരും ഉദ്യോഗസ്ഥരും തൊഴിലുറപ്പ് തൊഴിലാളികളും പ്രദേശവാസികളും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി അംഗങ്ങളും പങ്കെടുത്തു.