കൂരാലി: എലിക്കുളം പഞ്ചായത്തിൽ ഇടതുമുന്നണി ധാരണപ്രകാരം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് 24ന് തിരഞ്ഞെടുപ്പ് നടത്തും. സി.പി.എം.പ്രതിനിധിയായ പ്രസിഡന്റ് എസ്.ഷാജിയും കേരളാ കോൺഗ്രസ് (എം) പ്രതിനിധിയായ വൈസ് പ്രസിഡന്റ് സിൽവി വിത്സണും രാജിവെച്ച ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. കേരള കോൺഗ്രസ് (എം) പ്രതിനിധി ജിമ്മിച്ചൻ ഈറ്റത്തോട്ട്, സി.പി.എം.പ്രതിനിധി സൂര്യമോൾ എന്നിവർ യഥാക്രമം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും.