
കോട്ടയം : വിവിധ ആവശ്യങ്ങളുന്നയിച്ച് വില്ലേജ് ഓഫീസുകളിലേക്ക് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ തൊഴിലാളി മാർച്ചും ധർണയും 18 ന് നടക്കും. പി.പി ജോർജ്ജ് സ്മാരക ഹാളിൽ ചേർന്ന പ്രവർത്തക കൺവെൻഷൻ ബി.കെ.എം.യു സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ബി ബിജു അദ്ധ്യക്ഷതവഹിച്ചു. ബി.കെ.എം.യു സംസ്ഥാന സെക്രട്ടറി ജോൺ വി.ജോസഫ്, സൗദാമിനി തങ്കപ്പൻ, പി. സുഗതൻ, പി.എസ് പുഷ്‌ക്കരൻ, വി.വൈ പ്രസാദ്, കെ.ടി അനിൽകുമാർ എന്നിവർ പങ്കെടുത്തു. കർഷക തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ കുടിശിഖ തീർത്ത് വിതരണം ചെയ്യുക, കർഷക തൊഴിലാളി പെൻഷൻ ഉപാധി രഹിതമായി നൽകുക, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം തടയുക തുടങ്ങിയ മുദ്രാവാക്യങ്ങളുന്നയിച്ചാണ് സമരം.