കോട്ടയം: തിരുനക്കര പുതിയ തൃക്കോവിൽ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവം 14 മുതൽ 21 വരെ നടക്കും. 14ന് രാവിലെ 5ന് പള്ളിയുണർത്തൽ, 9ന് അഷ്ടാഭിഷേകം, വൈകിട്ട് 7ന് തന്ത്രി താഴമൺമഠം കണ്ഠരര് മോഹനരരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. 7.30ന് തിരുവാതിര, 8ന് സുവനീർ പ്രകാശനം, 8.30ന് ദേവനടനം, 9.30ന് ഹൃദയരാഗം. 15ന് രാവിലെ 5.30ന് ഗണപതിഹോമം, 9.30ന് അഷ്ടാഭിഷേകം, വൈകിട്ട് 5.30ന് നാരായണീയം, 7ന് ഭജന, 8ന് ശ്രീബലി, 9ന് ആനന്ദനടനം. 16ന് ഉച്ചയ്ക്ക് 1ന് ഉത്സവബലിദർശനം, വൈകിട്ട് 6ന് അഷ്ടപദി, 7ന് അമൃതഗീതങ്ങൾ, 8.30ന് നൃത്താർച്ചന, 9ന് മേജർസെറ്റ് കഥകളി. 17ന് വൈകിട്ട് 7ന് ഓട്ടൻതുള്ളൽ, 8ന് സംഗീതസദസ്, 10ന് ഗാനമേള. 18ന് രാവിലെ 9.30ന് അഷ്ടാഭിഷേകം, 1ന് ഉത്സവബലിദർശനം, വൈകിട്ട് 7ന് മഹാപുഷ്പാഭിഷേകം, തിരുവാതിര, സംഗീതസദസ്, 9ന് മോഹിനിയാട്ടം. 19ന് രാവിലെ 8.30ന് ശ്രീബലി, 9.30ന് അഷ്ടാഭിഷേകം, വൈകിട്ട് 6.30ന് സാംസ്കാരിക സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് കെ.മഹാദേവൻ അദ്ധ്യക്ഷതവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ട്രിപ്പിൾ തായമ്പക, 9.30ന് ഭക്തിഗാനമേള. 20ന് രാവിലെ 8ന് ശ്രീബലി, 1ന് ഉത്സവബലിദർശനം, വൈകിട്ട് 6.30ന് വേല, സേവ, മയിലാട്ടം, പഞ്ചാരിമേളം, 9ന് ഗാനമേള, 12ന് പള്ളിനായാട്ട്, പള്ളിവേട്ട എതിരേൽപ്പ്. 21ന് രാവിലെ 10.30ന് മഹാപ്രസാദമൂട്ട്, 3.30ന് ആറാട്ട് എഴുന്നള്ളിപ്പ്, വൈകിട്ട് 7.30ന് ആറാട്ട് വരവേൽപ്പ്, മയിലാട്ടം, ഘോഷയാത്ര, സംഗീതസദസ്, 12ന് കൊടിയിറക്ക്, വലിയകാണിക്ക.