കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് സമീപം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സഹായകമാകുന്ന ശബരിഗിരീശ സേവാനിലയം ഉദ്ഘാടനം 15ന് ചെയ്യും. സുപ്രീംകോടതി മുൻ ജസ്റ്റീസ് പത്മഭൂഷൺ കെ.ടി തോമസ് ഉദ്ഘാടനം നിർവഹിക്കും. യൂണിറ്റ് പ്രസിഡന്റ് കെ. രവീന്ദ്രൻ നായർ അദ്ധ്യക്ഷതവഹിക്കും. ദീപപ്രോജ്ജ്വലനവും അനുഗ്രഹപ്രഭാഷണവും വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനന്ദ തീർത്ഥപാദർ നിർവഹിക്കും. ഡോ.ഇ.പി കൃഷ്ണൻ നമ്പൂതിരി ആമുഖപ്രഭാഷണം നടത്തും. ഡോ.ആർ.വന്യരാജ് സേവാസന്ദേശം നൽകും. എൻ.രാജഗോപാൽ സ്വാഗതവും പി.പി ഗോപാലകൃഷ്ണൻ നന്ദിയും പറയും.