കോട്ടയം: നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രോത്സവം 16 മുതൽ 23 വരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 16ന് വൈകിട്ട് 4ന് ചെങ്ങളം വടക്ക് ശാഖയിൽ നിന്ന് തൃക്കൊടിയും ജീവതയും വഹിച്ചുള്ള ഘോഷയാത്ര. 7നും 7.30നും മദ്ധ്യേ കുമരകം ഗോപാലൻ തന്ത്രി, മേൽശാന്തി കുമരകം രജീഷ് ശാന്തി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്. 7.30ന് ഉത്സവ സമ്മേളനവും മഹാകവി കുമാരനാശാന്റെ ചരമവാർഷിക ശതാബ്ദി സമ്മേളനവും മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കലാപരിപാടികളുടെ ഉദ്ഘാടനം സിനിമാതാരം അശ്വതി മനോഹരൻ നിർവഹിക്കും. നിർദ്ധന രോഗികൾക്കുള്ള ഡയാലിസിസ് കിറ്റ്,​ അയ്മനം കൃഷ്ണൻ ശാന്തി എൻഡോവ്മെന്റിൽ നിന്നുള്ള ചികിത്സാസഹായം എന്നിവ വിതരണം ചെയ്യും. യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ എ.ജി തങ്കപ്പൻ, യൂണിയൻ സെക്രട്ടറി ആർ.രാജീവ് തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് സദ്യ.

17ന് രാവിലെ 10.30ന് ഉത്സവബലി, വൈകിട്ട് 5ന് പടിഞ്ഞാറൻ മേഖലയിലെ ശാഖകളുടെ ദേശതാലപ്പൊലി ഘോഷയാത്ര. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ദീപപ്രകാശനവും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ ആദ്യതാലം കൈമാറ്റവും നിർവഹിക്കും. 18ന് രാവിലെ 10ന് ഇളനീർതീർത്ഥാടന വ്രതാരംഭം. ജ്യോതി പ്രകാശനം ഭാരത് ആശുപത്രി എം.ഡി. രേണുക വിശ്വനാഥൻ നിർവഹിക്കും. 10.30ന് ഉത്സവബലി. വൈകിട്ട് 5 ന് കിഴക്കൻ മേഖലാ ദേശതാലപ്പൊലി യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. ആദ്യതാലം സെക്രട്ടറി ആർ.രാജീവ് കൈമാറും. യോഗം കൗൺസിലർ എ.ജി തങ്കപ്പൻ സന്ദേശം നൽകും. 19 ന് രാവിലെ 10.30ന് ഉത്സവബലി വൈകിട്ട് 5ന് തെക്കൻമേഖലാ ദേശതാലപ്പൊലി കളക്ടർ വി.വിഘ്‌നേശ്വരി ഉദ്ഘാടനം ചെയ്യും.
20ന് രാവിലെ കൊടിമരച്ചുവട്ടിൽ ഉത്പ്പന്ന സമർപ്പണം. 10.30ന് ഉത്സവബലി. പ്രസാദമൂട്ട് കുറിക്കുവെട്ട് ദീപപ്രകാശനം രാധാകൃഷ്ണൻ, രാധാകൃഷ്ണ ടെക്‌സ്റ്റൈൽസ് നിർവഹിക്കും. 3ന് അയ്മനം മേഖല ദേശതാലപ്പൊലി ഘോഷയാത്രയ്ക്ക് ഐ.സി.എച്ച് സൂപ്രണ്ട് ഡോ.കെ.പി ജയപ്രകാശ് ഭദ്രദീപം പ്രകാശിപ്പിക്കും. ആദ്യതാലം കൈമാറ്റം അയ്മനം പഞ്ചായത്ത് പ്രസിഡന്റ് വി.ജി രാജേഷ് നിർവഹിക്കും. 21ന് രാവിലെ 9ന് തിരുനക്കര ശിവശക്തി ആഡിറ്റോറിയത്തിൽ ഇളനീർ തീർത്ഥാടന സമ്മേളനം കളക്ടർ വി.വിഘ്‌നേശ്വരി നിർവഹിക്കും. ദേവസ്വം ബോർഡ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് ഓഫീസർ പി.കെ. ലീന തീർത്ഥാടനസന്ദേശം നൽകും. യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ടി.സി ഗണേശ്, വനിതാസംഘം സെക്രട്ടറി സുഷമ മോനപ്പൻ,​ യൂണിയൻ സെക്രട്ടറി ആർ.രാജീവ്, ബിജു തളിയിൽകോട്ട തുടങ്ങിയവർ സംസാരിക്കും. വനിതാസംഘം പ്രസിഡന്റ് ഇന്ദിര രാജപ്പൻ ആദ്യതാലം കൈമാറും. 11ന് ക്ഷേത്രത്തിൽ ഇളനീർ തീർത്ഥാടന സമർപ്പണം. 12ന് മഹാപ്രസാദമൂട്ട്. രണ്ടിന് തിരുവരങ്ങിൽവിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.ജി യൂണി. വി.സി പ്രൊഫ ഡോ. സി.ടി. അരവിന്ദകുമാർ അവാർഡുകൾ വിതരണം ചെയ്യും. 22ന് രാവിലെ 10.30ന് ഉത്സവബലി, വൈകിട്ട് 5ന് നട്ടാശേരി ശാഖയിൽ നിന്ന് വടക്കൻമേഖല ദേശതാലപ്പൊലി ഉദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവഹിക്കും. വനിതാസംഘം കേന്ദ്രസമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി അദ്യതാലം കൈമാറും. 7ന് ക്ഷേത്രാചാര്യൻ സ്വാമി ബോധാനന്ദസ്വാമി അനുസ്മരണം. 10.30ന് പള്ളിനായാട്ട്. 23ന് വൈകിട്ട് 3ന് യാത്രാബലി, ആറാട്ട് പുറപ്പാട്. 5.30ന് ടൗൺ ബി ശാഖയുടെ താലപ്പൊലി ഘോഷയാത്ര, 6ന് ആറാട്ട് വിളക്ക് ഭദ്രദീപം ജില്ലാപൊലീസ് ചീഫ് കെ.കാർത്തിക് പ്രകാശിപ്പിക്കും. 6.30ന് ആറാട്ട്. 7.30ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്.

ഇക്കുറി ആനയും വെടിക്കെട്ടും ഒഴിവാക്കിയതായും യൂണിയൻ പ്രസിഡന്റ് എം.മധു,​ സെക്രട്ടറി ആർ.രാജീവ്,​ യൂണിയൻ കൗൺസിലർ സജീഷ് കുമാർ മണലേൽ, ഉത്സവകമ്മിറ്റി ജനറൽ കൺവീനർ എസ്.ദേവരാജൻ, കൺവീനർ രാജൻ ബാബു, കോ-ഓർഡിനേറ്റർ ജയൻ പള്ളിപ്പുറം, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ റജിമോൻ എം.എം, കമ്മിറ്റി അംഗങ്ങളായ കെ.ആർ.വിജയൻ ,വേണു രാജ്,​ സി.ഇ.ഭാസ്‌ക്കരൻ, ഷെജി തോളൂർ, എം.ആർ.ദാസ് എന്നിവർ അറിയിച്ചു.