prkshnmm

വെച്ചൂർ: വെച്ചൂർ ഗ്രാമപഞ്ചായത്ത് രക്ത ഗ്രൂപ്പ് ഡയറി പ്രകാശനം ചെയ്തു. വെച്ചൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ രക്ത സാക്ഷര ഗ്രാമമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി 2022-​23 പദ്ധതിക്കാലത്ത് ഏറ്റെടുത്ത പദ്ധതിയാണ് രക്തസാക്ഷര ഗ്രാമം. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ 13 വാർഡുകളിലെയും 18 വയസിനും 60 വയസിനും ഇടയിൽ പ്രായമുള്ള രക്തദാനത്തിന് സമ്മതമുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി നിർമ്മിച്ച ഡയറക്ടറിയാണ് രക്തസാക്ഷര വെച്ചൂർഗ്രാ​മം. വെച്ചൂർ പഞ്ചായത്ത് പ്രസി​ഡന്റ് കെ.ആർ ഷൈലകുമാർ മെഡിക്കൽ ഓഫീസർ ഡോ. ഷാഹുലിന് നൽകി പ്രകാ​ശ​നം നിർവഹി​ച്ചു. വൈസ് പ്രസി​ഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ മണിലാൽ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സാജി ജോർജ്, ഹെൽത്ത് ഇൻസ്‌പെക്ടർ ബി​ജു, പുഷ്പകു​മാർ, ബിന്ദു രാജു, സ്വപ്ന, മറിയക്കുട്ടി,ഗീത എന്നിവർ പങ്കെടു​ത്തു.